അമ്പലപ്പുഴ: പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, ഓയിൽ പെയിന്റിംഗ്, വാട്ടർ പെയിന്റിംഗ്, പോസ്റ്റർ രചന, കവിതാ രചന മത്സരങ്ങൾ 20 ന് രാവിലെ 9 ന് കപ്പക്കട പി.കെ.സി സ്മാരക ഓഡിറ്റോറിയത്തിൽ നടത്തും.

കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് 20ന് പനച്ചുവടിനു സമീപത്തെ സമരഭൂമിയിൽ നാടൻ പാട്ട്, ലളിതഗാന മത്സരങ്ങൾ നടക്കും. യു.പി മുതൽ കോളേജ് തലം വരെയുള്ളവർക്കായി 21ന് രാവിലെ 9.30 മുതൽ പ്രസംഗ മത്സരവും യു.പി വിദ്യാർത്ഥികളെ ഒഴിവാക്കി ബഹുജനങ്ങൾ ഉൾപ്പെടെയുള്ളവർക്കായി പകൽ 2 മുതൽ വഞ്ചിപ്പാട്ട് മത്സരവും നടത്തും. 22 ന് രാവിലെ എച്ച്.എസ്, എച്ച്.എസ്.എസ്, കോളേജ് തലത്തിലുളളവർക്കായി കവിതാലാപനവും, സംഘഗാനവും, യു.പി തലത്തിലുള്ളവരെ പങ്കടുപ്പിച്ച് പകൽ 2 മുതൽ വിപ്ലവ ഗാനം, ക്വിസ് മത്സരങ്ങളും സമരഭൂമിയിൽ നടത്തും. മത്സരാർത്ഥികൾ 18 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9497633629, 9846986272.