photo
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ആര്യാട് യൂണിറ്റ് സംഘടിപ്പിച്ച കുടുംബമേളയും മുതിർന്ന പെൻഷൻകാരെ ആദരിക്കലും വിദ്യാഭ്യാസ അവാർഡും വിതരണവും ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ആര്യാട് യൂണിറ്റ് സംഘടിപ്പിച്ച കുടുംബമേളയും മുതിർന്ന പെൻഷൻകാരെ ആദരിക്കലും വിദ്യാഭ്യാസ അവാർഡും വിതരണവും ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം..ജയമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ളോക്ക് പഞ്ചായത്ത് അംഗം വി.കെ.പ്രകാശ് ബാബു, കെ.എസ്.എസ്.പി.യു ബ്ളോക്ക് സെക്രട്ടറി ആർ.ലക്ഷ്മണൻ, യൂണിറ്റ് സെക്രട്ടറി എസ്.ബേബി, എം.പി.അജയകുമാർ, എൻ.എൻ.തിലകപ്പൻ, എ.എൽ.സുഭദ്ര,വി.കെ.ശിവദാസ് എന്നിവർ സംസാരിച്ചു.