
അമ്പലപ്പുഴ : ക്ലാസ് മുറികളിൽ സൗണ്ട് സിസ്റ്റം വാങ്ങിത്തരുമോയെന്ന് പ്രഥമാദ്ധ്യാപിക ചോദിച്ചപ്പോൾ, കുട്ടികൾ ലഹരി ഉപയോഗിക്കില്ലന്ന ഉറപ്പ് നൽകിയാൽ വാങ്ങിത്തരാമെന്ന് പൂർവ്വ വിദ്യാർത്ഥിയായ പ്രവാസി വ്യവസായി. കുട്ടികൾ ഏക സ്വരത്തിൽ ആവശ്യം അംഗീകരിപ്പോൾ സദസ് കരഘോഷത്തോടെ അത് സ്വീകരിച്ചു. കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അമ്പലപ്പുഴ കുടുംബ വേദിയുടെ കരുതലാണ് കവചം പ്രോഗ്രാമാണ് ലഹരി ബോധവൽക്കരണ പ്രവർത്തനത്തിൽ വേറിട്ട അനുഭവമായത്. ക്ലാസ്സ് മുറികളിലെ സൗണ്ട് സിസ്റ്റത്തിന്റെ പരിമിതികളെക്കുറിച്ച് പ്രഥമാധ്യാപിക ജയന്തി വേദിയിൽ വച്ച് കുടുംബവേദി ചെയർമാനും പൂർവ്വ വിദ്യാർത്ഥിയും പ്രവാസി വ്യവസായിയുമായ ആർ. ഹരികുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.