പത്തനംതിട്ട : നിർമ്മാണ, കരാർ മേഖലയിലെ പ്രൊഫഷണലിസത്തിന്റെ അനിവാര്യത, കരാർ മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന നേതൃത്വ ശില്പശാല ഇന്ന് വൈകിട്ട് 4ന് തിരുവല്ല ഹോട്ടൽ അശോക് ഇന്റർനാഷണലിൽ നടക്കും.
ജില്ലാ പ്രസിഡന്റ് അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷത വഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയും. റിട്ട. ചീഫ് എൻജിനീയർ എം.പെണ്ണമ്മ മുഖ്യപ്രഭാഷണം നടത്തും . നിർമ്മാണ,കരാർ മേഖലയിലെ പ്രൊഫഷണലിസത്തിന്റെ അനിവാര്യതയെപ്പറ്റി കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി സംസാരിക്കും.