ആലപ്പുഴ: ഇന്നർ വീല് ക്ലബ് ആലപ്പുഴയുടെ നേതൃത്വത്തിൽ ചേർത്തല കിൻഡർ ആശുപത്രിയുടെ സഹകരണത്തോടെ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർക്ക് ഗർഭാശയ കാൻസറിനെ സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി. ക്യാമ്പ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് ഡോ.നിമ്മി അലക്‌സാണ്ടർ അദ്ധ്യക്ഷ വഹിച്ചു. കിൻഡറിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.വത്സലാ.പി.നായർ ക്ലാസിനും ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി ബിജി.എം.നായർ സ്വാഗതവും ശുഭ ചന്ദ്രൻ നന്ദിയും പറഞ്ഞു.