r
റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചലോക പെൺകുട്ടികളുടെ ദിനാഘോഷം റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സാർവദേശീയ പെൺകുട്ടികളുടെ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വി.ജയലക്ഷ്മി നായർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കേണൽ സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസി.ഗവർണർ കെ.ജി.ഗിരീശൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിനികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രൊഫ.എസ്. ഗോപിനാഥൻ നായർ, സുവി വിദ്യാധരൻ, സിബി ഫ്രാൻസീസ്, അഡ്വ.പ്രദീപ് കൂട്ടാല, സി.കുസുമം ജോസഫ്, ലിജി സെബാസ്റ്റ്യൻ,രാജീവ് വാര്യർ,ജോമോൻ കണ്ണാട്ട്മഠം, ഗോപകുമാർ ഉണ്ണിത്താൻ , ലോബി വിദ്യാധരൻ എന്നിവർ സംസാരിച്ചു.