 
കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് ശ്രീകുറക്കാവ് ദേവിക്ഷേത്രത്തിൽ നടന്നുവരുന്ന ശിവപുരാണ യജ്ഞത്തിലെ നാലാം ദിവസമായ ഇന്ന് പാർവതി പരിണയം നടക്കും.വൈകിട്ട് ദീപാരാധനയക്ക് ശേഷം യജ്ഞവേദിയിലാണ് ഈ വിശേഷാൽ ചടങ്ങ്.
ക്ഷേത്ര മൂലസ്ഥാനത്ത് നിന്നും ഘോഷയാത്ര വൈകിട്ട് 6.30 ന് ആരംഭിക്കും. യജ്ഞകലശം എഴുന്നുള്ളത്തും ഇതോടൊപ്പം നടക്കും.വിശേഷാൽ പൂജകളും ക്ഷേത്രത്തിലും യജ്ഞശാലയിലും നടക്കും. തുടർന്ന് തിരുവാതിരയും അന്നദാനവും നടക്കും. യജ്ഞാചാര്യൻ കിഴക്കേടത്ത്മന മാധവൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.