ആലപ്പുഴ: അവിഭക്ത കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, വള്ളംകളി കമന്റേറ്റർ എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലം നിറഞ്ഞു നിന്ന പി.ഡി.ലുക്കിന്റെ 18ാം മത് അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. പി.ഡി.ലൂക്ക് ഫൗണ്ടേഷൻ ചെയർമാൻ ബാബു പാറക്കാടൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോസ് കാവനാടൻ ,സിറിയക് കാവിൽ, ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ, ടി. കുര്യൻ, പി.പി.മനോഹരൻ, തോമസുകുട്ടി ജോസ്, ജയിംസ് മാമ്പറ, ജോസ് കൊച്ചു കളപ്പുരയ്ക്കൽ, ബിജുകുമാർ ചെത്തിശ്ശേരി, ഷാജി ചക്രപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.