a
സയ്യിദ് പൂക്കോയ തങ്ങൾ ആണ്ട് നേർച്ചയിൽ സയ്യിദ് ഹസൻ ബുഖാരി തങ്ങൾ സമാപന പ്രാർത്ഥന നടത്തുന്നു

ആലപ്പുഴ : മഖാം നഗറിൽ രണ്ടാഴ്ച നീണ്ടു നിന്ന മിലാദ് പ്രോഗ്രാമുകളും സയ്യിദ് പൂക്കോയ തങ്ങളുടെ ആണ്ട് നേർച്ചയും സമാപിച്ചു. എച്ച്.എ. അഹമ്മദ് സഖാഫി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ ബാദ്ഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹസൻ തങ്ങൾ ബുഖാരി കോട്ടക്കൽ സമാപന പ്രാർത്ഥന നടത്തി. എം.എ. റഷീദ് മദനി, സി.എ. നാസർ മുസ്ലിയാർ, കെ.എ. ഹുസൈൻ മദനി, എസ്. അഷറഫ് സഖാഫി, കെ.എ.ഷറഫുദ്ദീൻ സഖാഫി, എ. ദിൽഷാദ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.