ആലപ്പുഴ : ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ ജില്ലയിലെ ബാങ്കുകൾ 4,774.68 കോടി രൂപ വായ്പയായി വിതരണം ചെയ്തു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 681.64 കോടി രൂപയാണ് അധികമായി ഇത്തവണ വിതരണം ചെയ്തത്. ജില്ല ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് കണക്കുകൾ വിലയിരുത്തിയത്. എ.എം ആരിഫ് എം.പി. യോഗം ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വായ്പ ഇനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 15.95 കോടി രൂപ അധികമായി ഉൾപ്പെടുത്തി.