ആലപ്പുഴ: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന്റെ സുഹൃത്തിന് കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് തിരുനല്ലൂർ വെൻമേലിൽ വീട്ടിൽ ബിജുമോനെയാണ് (40) സ്‌പെഷ്യൽ കോടതി ജഡ്ജ് ആഷ് കെ.ബാലൻ 10 വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2016ൽ ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി.