ആലപ്പുഴ: ജില്ലാ പവർലിഫ്ടിംഗ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ 2022 -26 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി റോജസ് ജോസ്(പ്രസിഡന്റ്),വി.എൻ.രാജു, ബിജോ കുഞ്ചറിയ,മഞ്ജുഷ, സവിനയൻ(വൈസ് പ്രസിഡന്റ്), സി.ഹരികുമാർ, മിഥുൻ ജോസഫ്, ആർ.കാർത്തിക് (ജോയിന്റ് സെക്രട്ടറിമാർ), അജിത്.എസ്. .നായർ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രതിനിധിയായി പി.ജെ.ജോസഫ് (അർജ്ജുന) യും തിരഞ്ഞെടുത്തു. റോജസ് ജോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാതല ക്ലാസിക് പവർലിഫ്ടിംഗ് മത്സരം ഡിസംബറിലും എക്യുപ്ഡ് പവർലിഫ്ടിംഗ് മത്സരം 2023 ജനുവരിയിലും 2022 ലെ സംസ്ഥാന ബഞ്ച് പ്രസ് മത്സരം ആലപ്പുഴയിൽ നടത്തുവാനും തീരുമാനിച്ചു.