photo
യു.ഐ.ടി പ്രിൻസിപ്പൽ ഡോ.ടി. പ്രദീപ്,പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബസിനെ സ്വകരിച്ചപ്പോൾ

മാരാരിക്കുളം: മണ്ണഞ്ചേരി യു.ഐ.ടി യിലെ വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു.ആലപ്പുഴ ഡപ്പോയിൽ നിന്ന് രാവിലെ 8.50ന് കലവൂർ -കോൾഗേ​റ്റ് ജംഗ്ഷൻ-യു.ഐ.ടി പനയിൽ-ലൂഥറൻ സ്‌കൂൾ മുഹമ്മ വഴി തണ്ണീർമുക്കത്തേക്കും വൈകിട്ട് 3.50 ന് തിരികെ ഈ റൂട്ട് വഴി ആലപ്പുഴയ്ക്കുമാണ് സർവീസ്.ദേശീയ പാതയിൽ വളവനാടും ആലപ്പുഴ -തണ്ണീർമുക്കം റോഡിൽ കാവുങ്കലും ബസ് ഇറങ്ങി കിലോ മീ​റ്ററുകൾ നടന്നാണ് കുട്ടികൾ യു.ഐ.ടി യിൽ എത്തിയിരുന്നത്. പ്രദേശവാസികളും കടുത്ത യാത്രാക്ലേശമാണ് അനുഭവിച്ചിരുന്നത്. മണ്ണഞ്ചേരി നിവാസികളുടെയും യൂണിവേഴ്സി​റ്റി ഇൻസ്​റ്റിട്യൂട്ട് ഒഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളുടെയും ദീർഘനാളത്തെ ആവശ്യമായിരുന്നു ഇതു വഴിയുള്ള ബസ് സർവീസ്. യു.ഐ.ടി യുടെ അഭ്യർത്ഥന മാനിച്ച് പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുൻകൈയെടുത്ത്
ഗതാഗത മന്ത്റിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് സർവീസ് ആരംഭിച്ചത്.യു.ഐ.ടി പ്രിൻസിപ്പൽ ഡോ.ടി.പ്രദീപ്,പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്കുമാർ,ജീവനക്കാർ,വിദ്യാർത്ഥികൾ,നാട്ടുകാർ ചേർന്ന് ഇന്നലെരാവിലെ ബസിനെ സ്വീകരിച്ചു.