ആലപ്പുഴ: ഒന്നാമത് റോട്ടറി കപ്പ് കിഡ്‌സ്, 47ാമത് എൻ.സി.ജോൺ ട്രോഫി സബ് ജൂനിയർ സംസ്ഥാന ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിന് പുന്നപ്ര ജ്യോതിനികേതൻ സ്‌കൂൾ ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. മത്സരങ്ങൾ 16 വരെ നീണ്ടു നിൽക്കും. ഇന്ന് വെകിട്ട് അഞ്ചിന് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം നിർവഹിക്കും. എ.ഡി.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. കെ.ബി.എ ലൈഫ് പ്രസിഡന്റ് പി.ജെ.സണ്ണി ആമുഖപ്രസംഗം നടത്തും. ജ്യോതി നികേതൻ സ്‌കൂൾ ചെയർമാൻ ഫാ.വിത്സൻ അലക്‌സ് നിരകണ്ടത്തിൽ, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ എം.പി.ഓമന, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഗോപാൽ ഗിരീശൻ, ആലപ്പുഴ വൈ.എം.സി.എ വൈസ് പ്രസിഡന്റ് സുനിൽ മാത്യു ഏബ്രഹാം, ജില്ലാ പവർലിഫ്‌ടിംഗ് അസോസിയേഷൻ പ്രസിഡന്റ് റോജസ് ജോസ്, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ബെൻസൺ വർഗീസ്, പി.ടി.എ പ്രതിനിധി വിമൽ കുമാർ, ജനറൽ കൺവീനർ റോണി മാത്യു തുടങ്ങിയവർ പ്രസംഗിക്കും. ഗംഗ രാജഗോപാൽ പ്രതിജ്ഞയെടുക്കും.