ആലപ്പുഴ: 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ എഴുപത്തിമൂന്നുകാരനെ ഏഴുവർഷം കഠിന തടവിന് ആലപ്പുഴ പോക്‌സോ കോടതി ശിക്ഷിച്ചു. മണ്ണഞ്ചേരി ആര്യാട് വടക്ക് അശ്വതിഭവനിൽ ശ്രീനിവാസനെയാണ് (73) പോക്‌സോ കോടതി ജഡ്ജി ആഷ് കെ.ബാൽ ശിക്ഷിച്ചത്. 35,000രൂപ പിഴയും അടയ്ക്കണം. 2015ലാണ് കേസിനാസ്പദമായ സംഭവം. കല്യാണ ചടങ്ങിൽ പങ്കെടുത്ത ഓഡിറ്റോറിയത്തിൽ ഭക്ഷണത്തിനു ശേഷം കൈ കഴുകുന്ന ഭാഗത്ത് വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴ അടക്കുന്നതിൽ വീഴ്ചവരുത്തിയാൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി.