 
ആലപ്പുഴ: കാവാലം സോപാനത്തിന്റെ നേതൃത്വത്തിൽ കലാകാരൻ നെടുമുടി വേണുവിന്റെ ഒന്നാം ചരമാവാർഷികം ആലപ്പുഴ ജവഹർ ബാലാഭവൻ ഹാളിൽ ആചരിച്ചു. പ്രൊഫ.അമ്പലപ്പുഴ ഗോപകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാലഭവൻ ഡയറക്ടർ എസ്.വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ചാലയിൽ വേലായുധപ്പണിക്കർ നെടുമുടി വേണുവിന്റെ ചിത്രം അനാച്ഛാദനം ചെയ്തപ്പോൾ , ഗുരുനാഥനായ അമ്പലപ്പുഴ ഗോപകുമാർ ഇടയ്ക്കയിൽ താളം ഇട്ടു കൊണ്ട് നെടുമുടിത്താളത്തിനു തുടക്കം കുറിച്ച് ഭദ്രദീപ പ്രകാശനം ചെയ്തു. കാവാലം ശ്രീകുമാർ,വി.ജി.വിഷ്ണു, ഗാനരചയിതാവ് ബീയാർ പ്രസാദ്, പ്രൊഫ.നെടുമുടി ഹരികുമാർ, എ.എസ്.കവിത, സഞ്ജീവൻ അഴീക്കോട്, ഹരികുമാർ വാലേത്ത്, ആനന്ദ് ബാബു, കല്യാണി, കിച്ചു ആര്യാട്, പുന്നപ്ര ജ്യോതികുമാർ, സനൽ പോറ്റി, ഗായകൻ അനിൽ പഴവീട് എന്നിവർ പങ്കെടുത്തു.