 
അമ്പലപ്പുഴ : താലൂക്ക് ദക്ഷിണമേഖലാ ജമാഅത്ത് അസോസിയേഷൻ സംഘടിപ്പിച്ച നബിദിന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി. ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപ്പറമ്പിൽ അദ്ധ്യക്ഷനായി. വളഞ്ഞ വഴിയിൽ നിന്നാരംഭിച്ച നബിദിന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ആമുഖപ്രഭാഷണവും ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണവും നടത്തി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ്, അഡ്വ.എ.നിസാമുദ്ദീൻ, അബ്ദുൾ ഖാദർ, അബ്ദുൾ വഹാബ് പറയന്തറ, ഇബ്രാഹിം കുട്ടി വിളക്കേഴം, പി.എം.ബഷീറുദീൻ പോളക്കുളം തുടങ്ങിയവർ സംസാരിച്ചു.