മാന്നാർ: ലഹരിക്കെതിരെ വൈ.എം.സി.എ പ്രചാരണ പരിപാടികൾ തുടങ്ങുമെന്ന് വൈ.എം.സി.എ ദേശീയ നിർവാഹക സമിതി അംഗം തോമസ് ചാക്കോ പറഞ്ഞു. വൈ.എം.സി.എ സ്ഥാപകൻ സർ ജോർജ്ജ് വില്യംസിന്റെ 201-ാമത് ജന്മദിനാഘോഷം കുട്ടംപേരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ജോൺ, പി.ജി.മാത്യു, സുജിത് പല്ലാട്ടുശേരിൽ, റെജി ജോർജ്, വൈ.ജി.വർഗീസ്, കെ.ജി.ഗീവർഗീസ്, പി.ജെ.വർക്കി, ജോർജ് ഫിലിപ് എന്നിവർ സംസാരിച്ചു.