m
വിദ്യാഭ്യാസ ജീവകാരുണ്യ,സാംസ്‌കാരിക മേഖലയിലെ മികച്ച സംഭാവനക്ക് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരം ലഭിച്ച ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് പരിപാലന കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് എൻ.ഷെരീഫിനെ ആദരിച്ചപ്പോൾ

ചാരുംമൂട് : വിദ്യാഭ്യാസ ജീവകാരുണ്യ,സാംസ്‌കാരിക മേഖലയിലെ മികച്ച സംഭാവനക്ക് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരം ലഭിച്ച ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് പരിപാലന കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് എൻ.ഷെരീഫിനെ ആദരിച്ചു. പള്ളി കമ്മറ്റി പ്രസിഡന്റ്‌ ഇ.അബ്ദുൾ ലത്തീഫ് ആദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ജെഇഫർ സാദിഖ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ചാരുമൂട് സാദത്ത്, ഷിഹാബുദീൻ ബദറുദീൻ വാലിൽ, ഷംസുദീൻ ഷാജഹാൻ സലിം എന്നിവർ സംസാരിച്ചു.