haritha-karmasens
മാന്നാർ ഗ്രാമപഞ്ചായത്തിലെ വീടുകളിൽ ഹരിത കർമ്മസേനയുടെ ക്യു.ആർ കോഡ് പതിക്കൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി രത്നകുമാരി നിർവ്വഹിക്കുന്നു

മാന്നാർ : ഹരിത കർമ്മസേനയുടെ സ്മാർട്ട് ഗാർബേജ് ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിലെ വീടുകളിൽ ക്യു.ആർ കോഡ് പതിക്കൽ ആരംഭിച്ചു. പതിനൊന്നാം വാർഡിൽ കുട്ടംപേരൂർ ഉഷാ മെഴുവേലിയുടെ വസതിയിൽ ക്യു.ആർ കോഡ് പതിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം പഞ്ചായത്ത് സെക്രട്ടറി ഗീവർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സലിം പടിപ്പുരക്കൽ , ശാലിനി രഘുനാഥ് , ഗ്രാമ പഞ്ചായത്തംഗങ്ങളായ അജിത്ത് പഴവുർ, ശിവപ്രസാദ്, അസി.സെക്രട്ടറി ഹരികുമാർ എന്നിവർ പങ്കെടുത്തു.