മാന്നാർ: ശബരിമല അയ്യപ്പസേവാ സമാജം മാന്നാർ പഞ്ചായത്ത് സമിതി യോഗം താലൂക്ക് അദ്ധ്യക്ഷൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗണേശൻ ആർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ട്രഷറർ പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗം സുരേഷ് അംബീരരേത്ത്, കെ.ജെ.ജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എച്ച്.അരുൺകുമാർ (പ്രസിഡന്റ്), ജയചന്ദ്രൻ, ഗീത സുഷകുമാർ (വൈസ് പ്രസിഡൻ്റുമാർ), കെ.ജെ ജയകുമാർ (സെക്രട്ടറി), ശിവകുമാർ കെ.എം, സതിയമ്മ (ജോ.സെക്രട്ടറിമാർ), രാജു (ട്രഷറർ), ആർ.ഗണേശൻ (താലൂക്ക് സമിതിയംഗം) എന്നിവരെ തെരഞ്ഞെടുത്തു.