
മാന്നാർ: കുരട്ടിക്കാട് 1647-ാം നമ്പർ എൻ.എസ്.എസ് കരയോഗം കമ്മിറ്റിയംഗമായും പാട്ടമ്പലം ദേവസ്വം ഭരണസമിതി അംഗമായും ദീർഘനാൾ പ്രവർത്തിച്ച കുരട്ടിക്കാട് മാഞ്ഞുവിളയിൽ കെ.ഭാസ്കരൻനായർ (94) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: ശശികുമാർ, ശർമിള, ഗീത. മരുമക്കൾ: രാജശ്രീ, പരേതയായ രാധാകൃഷ്ണ പിള്ള, രാമചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.