ചാരുംമൂട് : ധീരജവാൻ സുജിത് ബാബു വീരമ്യത്യു വരിച്ചതിന്റെ 14ാം വാർഷിക ദിനാചരണം 14 ന് സുജിത് ബാബു സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഉളവുക്കാട് സ്മൃതി മണ്ഡപത്തിൽ നടക്കും.രാവിലെ 9 30 ന് ദേശീയ പതാകയും തുടർന്ന് റെജിമെന്റൽ പതാകയും ഉയർത്തും.10 ന് അനുസ്മരണ സമ്മേളനം തിരുവനന്തപുരം മിലട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ ഉദ്ഘാടനം ചെയ്യും. മുതിർന്ന പൂർവ്വ സൈനികരെയും അദ്ദേഹം ആദരിക്കും.സ്മാരക ട്രസ്റ്റ് പ്രസിഡന്റ് സി.ജെ.അജിത്കുമാർ അദ്ധ്യക്ഷത വഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അനുസ്മരണ പ്രഭാഷണം നടത്തും.11 ന് ഇന്റർ സ്‌കൂൾ ക്വിസ് മത്സരവും സമ്മാന വിതരണവും നടക്കും.