കുട്ടനാട് : കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്ക്കൂൾ മാനേജ്മെന്റിന്റെയും പി.ടി.എയുടേയും സംയുക്താഭിമുഖ്യത്തിൽ, അഞ്ചുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമം സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് എ.കെ.ഗോപിദാസ് അദ്ധ്യക്ഷനായി. വാർഡ് അംഗം കവിത സാബു, ശാഖാ സെക്രട്ടറി കെ.ആർ. അജയഘോഷ് , പി.ടി.എ പ്രസിഡന്റ് എ.ആർ.മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. മാനേജർ കെ.എ.പ്രമോദ് സ്വാഗതവും പ്രിൻസിപ്പൽ ബി.ആർ.ബിന്ദു നന്ദിയും പറഞ്ഞു.