മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇരയായ നിക്ഷേപകരുടെ 117 കോടി അടിയന്തരമായി രൂപ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.പി സുരേഷ് ഗോപി ഇന്ന് താലൂക്ക് സഹകരണ ബാങ്കിന് മുമ്പിൽ സമരം നടത്തുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വിഗോപകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

2017ൽ പ്രസിഡന്റായിരുന്ന കോട്ടപ്പുറത്ത് പ്രഭാകരൻ പിള്ള രാജി വയ്ക്കുമ്പോൾ അറുപത്തി രണ്ട് കോടി രൂപ ജില്ലാ ബാങ്കിൽ നിക്ഷേപം ഉണ്ടായിട്ടും ബാങ്ക് ഭാരവാഹികളുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കാരണം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ബാങ്കിനെ രക്ഷപെടുത്താതെ നിക്ഷേപകരെ വഞ്ചിച്ചുവെന്ന് എം.വിഗോപകുമാർ പറഞ്ഞു.