1
വെളിയനാട് ഫ്രണ്ട്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ബാലവേദി സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് : വെളിയനാട് ഫ്രണ്ട്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ബാലവേദി സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സന്തോഷ് ഐക്കര അദ്ധ്യക്ഷനായി . ടി.ആർ.ശ്രീകുമാർ, ശാരി, ഹരീഷ്, സ്വാതിമോൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.സി.സാബു സ്വാഗതവും ലൈബ്രറേറിയൻ ടി.ആർ.കലാചന്ദ്രൻ നന്ദിയും പറഞ്ഞു.