photo
പി. പ്രതിഭ

ചേർത്തല : പൊലീസിന്റെ ഫിംഗർ പ്രിന്റ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന പി.പ്രതിഭയ്ക്ക് ഡി.ജി.പിയുടെ ബാഡ്‌ജ് ഓഫ് ഓണർ ബഹുമതി ലഭിച്ചു. നിരവധി കേസുകളുടെ അന്വേഷണത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുള്ള പ്രതിഭ മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് പടീശേരിൽ പി.എസ്. പ്രസന്നന്റെയും ലതികയുടെയും മകളാണ് . കടക്കരപ്പള്ളി പഞ്ചായത്തിലെ ഓവർസിയർ എസ്.ഹരീഷ് ബാബുവാണ് ഭർത്താവ്. മക്കൾ : ആദി കേശവ്, അച്യുത് ഹരി.