മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ഗജപത്മം ഉണ്ണികൃഷ്ണന്റെ 4ാമത് അനുസ്മരണം നടത്തി. ഉപദേശക സമിതി പ്രസിഡന്റ് എൻ.രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.രാജേഷ് അധ്യക്ഷനായി. സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. മുരളിപിള്ള, ആർ.ഉദയവർമ്മ, യൂ.ആർ.മനു, സുജാത ദേവി എന്നിവർ സംസാരിച്ചു.