മാവേലിക്കര: കേരള വിശ്വകർമ്മ സഭ 2081ാം നമ്പർ മുള്ളിക്കുളങ്ങര ശാഖ വിശേഷാൽ പൊതുയോഗം യൂണിയൻ വൈസ് പ്രസിഡന്റ് ബിജുകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി.ദേവരാജൻ അധ്യക്ഷനായി. സംഘടനാ സെക്രട്ടറി എൻ.മോഹൻദാസ്, വിജയരാജ്, മനോജ്കുമാർ, രാമകൃഷ്ണൻ, അഖിലാസുരേഷ്, ശാന്തി, വിനീത്, മായ, വിജയചന്ദ്രൻ എന്നിവർ സംസാരിച്ചു.