ഹരിപ്പാട് : യുവതിയെ നടുറോഡിൽ മർദ്ദിച്ച യുവാവ് അറസ്റ്റിലായി. പള്ളിപ്പാട് കളപ്പുരക്കൽ അശ്വിനെയാണ് (25) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വാക്കുതർക്കത്തെ തുടർന്നാണ് അശ്വിൻ 23കാരിയെ നടുറോഡിൽ വെച്ച് മർദ്ദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തത്.