photo
പ്രവാസി ഭാരതി ട്രസ്​റ്റ് വാർഷികാഘോഷം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : പ്രവാസി ഭാരതി ട്രസ്​റ്റ് ഒന്നാം വാർഷികാഘോഷം പള്ളിപ്പുറം ഒ​റ്റപ്പുന്ന വെളിയിൽ കാസിൽ ഹോട്ടലിൽ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് പി.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ദലീമ ജോജോ എം.എൽ.എ,ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനി​റ്റീസ് കമ്മി​റ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്, നീന കുറുപ്പ്,മുരളി മോഹൻ,ഡോ.രജിത്കുമാർ,പ്രൊഫ.എ.വി.താമരാക്ഷൻ ,ഡോ.ചെക്കോട് രാധാകൃഷ്ണൻ,അഡ്വ.പി.എസ്.ഷാജി,​ടി.എസ്.സുധീഷ്,ടി.എസ്.അജയകുമാർ,കെ.പി.ബിജു എന്നിവർ സംസാരിച്ചു. പ്രവാസി ഭാരതി ട്രസ്റ്റ് ട്രഷറർ മഞ്ജു സൗമിനി,വി.എൻ.ബാബു,ജോർജ് ജോസഫ്,പി.ടി.മന്മഥൻ, ബി.സ്വാമിദാസ്,കണ്ണംകോട് സുധാകരൻ,ജെയ്ന ബാബു,കുമാരൻ മണിമംഗലം,സിയാദ് കിഴക്കും ഭാഗം, കെ.ആർ രൂപഷ്,എൻ.ആർ.നജിം,വി.എസ്.ഗിരീഷ്,കെ.മുരളീധരൻ,സി.ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.