കായംകുളം: പത്തിയൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിലം നികത്തുന്നതിനെതിരായി നാട്ടുകാർ ആക്ഷൻ കൗൺസിലിന് രൂപം നൽകി.പുല്ലുകുളങ്ങര മാർക്കറ്റിനു വടക്കുവശമുള്ള താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിൽ നിന്നും സംരക്ഷിച്ചുപോരുന്ന പുരാതന തണ്ണീർ തടങ്ങളെ നിയമാനുശ്രതമല്ലാതെ, കരഭൂമിയാക്കി മാറ്റുന്നതിന് ഉദ്യോഗസ്ഥമാരും രാഷ്ട്രീയ കക്ഷികളും ഒത്താശ ചെയ്യുന്നതായി ആക്ഷൻ കൗൺസിൽ ആരോപിച്ചു. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ അടക്കമുള്ള നിയമനടപടി കളിലേക്കുകടക്കുവാനും യോഗം തീരുമാനിച്ചു. ഷാജി കലാശാല ജനറൽ കൺവീനറായി 31 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. രഘു ,വിജയകുമാർ,ഗിരിജ, വത്സല,അനീസ്,സുഭാഷിണി,ബിജു തുടങ്ങിയവർ സംസാരിച്ചു.