 
ആലപ്പു ഴ: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധറാലി നഗരത്തെ നിശ്ചലമാക്കി. ഇന്നലെ രാവിലെ ഒമ്പതിന് നഗരചത്വരത്തിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ അണിനിരന്നു. കോടതിപ്പാലം, മുല്ലക്കൽ, ഇരുമ്പുപാലം, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി ഇ. എം.എസ് സ്‌റ്റേഡിയത്തിൽ റാലി സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.പവനനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.സംഗീത, പുഷ്പലത മധു, മുരളി തഴക്കര, എം.എച്ച്.റഷീദ്, ഡി.ഷാജി, പി.രഘു, എ.മഹേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.