ആലപ്പുഴ : അപ്പർ കുട്ടനാട് കാർഷിക മേഖലകളിൽ കൊയ്ത്ത് ആരംഭിച്ചിട്ട് പത്തു ദിവസങ്ങൾ പിന്നിട്ടിട്ടും കൃഷിക്കാരിൽ നിന്നും നെല്ല് സംഭരണം പുനരാരംഭിക്കാനുള്ള നടപടികൾ പൂർണമായും സ്വീകരിക്കാത്ത സർക്കാരിന്റെ നീക്കത്തിൽ കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം പ്രതിഷേധിച്ചു. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി കർഷക ഫെഡറേഷൻ രംഗത്ത് വരുമെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. ജോമോൻ കുമരകം ,രാജൻ മേപ്രാൽ ,ഇ.ഷാബ്ദ്ദീൻ ,ബിനു മദനൻ, ജേക്കബ് എട്ടുപറയിൽ ,പി.ജെ.ജെയിംസ് ,ടി.പി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.