photo
അനധികൃതമായി നിലം നികത്തുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് എടത്വ വില്ലേജിലെ വിവിധ സ്ഥലങ്ങളിൽ കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു

ആലപ്പുഴ: അനധികൃതമായി നിലം നികത്തുന്നെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് എടത്വ വില്ലേജിലെ വിവിധ സ്ഥലങ്ങളിൽ കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എടത്വ മങ്കോട്ടച്ചിറ അടക്കമുള്ള വിവിധ പ്രദേശങ്ങളിലായിരുന്നു പരിശോധന. മാങ്കോട്ടച്ചിറയിലെ ചാൽ അനധികൃതമായി നികത്തിയതായി പരിശോധനയിൽ കണ്ടെത്തി. ഇവിടെ സ്റ്റോപ് മെമോ നൽകി കർശന നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പ് അധികൃതരോട് കളക്ടർ നിർദേശിച്ചു. ഡെപ്യൂട്ടി കളക്ടർ ജെ.മോബി, കുട്ടനാട് തഹസിൽദാർ എസ്.അൻവർ, അഡീഷണൽ തഹസിൽദാർ താജുദ്ദീൻ, ഡെപ്യൂട്ടി തഹസിൽദാർ എസ്.സുഭാഷ്, എടത്വ വില്ലേജ് ഓഫീസർ സുൽഫിക്കർ എന്നിവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.