ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു.ആർ കോഡ് പതിപ്പിക്കലിന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 19-ാം വാർഡിലെ വരേകാട് ഫ്രാൻസിസിന്റെ വീട്ടിൽ ക്യു.ആർ കോഡ് പതിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീലാ സുരേഷ്, സെക്രട്ടറി കെ.രേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കടുത്തു.