ഹരിപ്പാട്: മയക്കുമരുന്നിനെതിരെ, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ, അരാഷ്ട്രീയതയ്ക്കും വർഗീയതയ്ക്കുമെതിരെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രചരണ ജാഥയ്ക്ക് കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിൽ സ്വീകരണം നൽകി. എസ്.എഫ്.ഐ കാർത്തികപ്പള്ളി ഏരിയ പ്രസിഡന്റ് എസ്.അഭയന്ത് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ.അക്ഷയ്, വൈസ് ക്യാപ്ടൻ സംസ്ഥാന കമ്മിറ്റിയംഗം ജീനാ താരാനാഥ്, ജാഥാ മാനേജർ ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്.താഹ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എം.ശിവപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് വൈഭവ് ചാക്കോ, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആതിര തുടങ്ങിയവർ സംസാരിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.അനന്തു സ്വാഗതവും ഏരിയ കമ്മിറ്റിയംഗം റിസാന റഫീഖ് നന്ദിയും പറഞ്ഞു.