ambala
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മോഷണകുറ്റത്തിന് പിടിയിലായ ദമ്പതികൾ .

അമ്പലപ്പുഴ: രോഗി​കൾ എന്ന വ്യാജേന ആലപ്പുഴ മെഡി​. ആശുപത്രി​ ഒ.പി​യി​ൽ എത്തി​ മൊബൈൽ ഫോണും പണവും കവരുന്ന ദമ്പതി​കൾ പി​ടി​യി​ൽ. കൊല്ലം കുണ്ടറ പടപ്പക്കര ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെയാണ് ഇന്നലെ രാവിലെ ഒ.പി ഹാളിൽ നിന്ന് എയ്ഡ് പോസ്റ്റ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 5 ന് ഒ.പി ഹാൾ പരിസരത്തു നിന്നു നൂറനാട് സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. പരാതിയിൽ അന്വേഷണം തുടരവെ സി.സി ടി.വി ദൃശ്യങ്ങളിൽ ഈ ദമ്പതികളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. ഇവർ 11 ന് ആശുപത്രിയിൽ ഇരിക്കുന്നത് എയ്ഡ് പോസ്റ്റി​ലെ സി.പി.ഒ അനശ്വറി​ന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഗ്രേഡ് എസ്.ഐ ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തി​ൽ പഴയ സി.സി ടി. വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ദമ്പതി​കൾ കുടുങ്ങി​യത്. അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷി​ന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതി​ച്ചു. കുത്തിയതോട് സ്വാദേശിനിയുടെ 10,000 രൂപയും മൊബൈൽ ഫോണും മുൻപ് മോഷ്ടിച്ചിരുന്നതായും ഇവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ്ബ് ഇൻസ്‌പെക്ടർ ടോൾസൺ പി.ജോസഫ്, ജൂനിയർ സബ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്മണ്യം, ഗ്രേഡ് എസ്.ഐ ഗോപകുമാർ എന്നി​വരുടെ നേതൃത്വത്തി​ലായി​രുന്നു അറസ്റ്റ് നടപടി​കൾ.