s
കായികമേള

ആലപ്പുഴ : സർക്കാർ ജീവനക്കാർക്കായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് കായികമേള 27ന് നടക്കും. അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ചെസ്, കബഡി, ലോൺ ടെന്നീസ്, പവർലിഫ്ടിംഗ്, സ്വിമ്മിംഗ്, ടേബിൾ ടെന്നീസ്, വെയിറ്റ് ലിഫ്ടിംഗ്, വോളിബാൾ തുടങ്ങിയ ഇനങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കെടുക്കാം. ഫുട്‌ബാൾ, ബാസ്‌കറ്റ്‌ബാൾ ക്രിക്കറ്റ്, ബെസ്റ്റ് ഫിസിക് ഇനങ്ങളിൽ പുരുഷന്മാർക്ക് മാത്രമാണ് മത്സരം.
മേലധികാരി നൽകുന്ന സാക്ഷ്യപത്രത്തിൽ പേര്, പങ്കെടുക്കേണ്ട ഇനം , ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ എഴുതി 20ന് വൈകിട്ട് 5ന് മുമ്പ് സെക്രട്ടറി,ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സ്, തത്തംപള്ളി പി.ഒ എന്ന വിലാസത്തിലോ dscsalpy@gmail.comലോ അയക്കണം. 0477253090