s
മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഇന്നലെ ജില്ലയിൽ നടത്തിയ പരിശോധനയിൽ, നിയമം ലംഘിച്ച ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 206 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 2,89,550 രൂപ പിഴ ഈടാക്കി. വടക്കാഞ്ചേരിയിൽ ബസപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതു പേരുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ജില്ലയിൽ ആർ.ടി.ഒ സജിപ്രസാദിന്റെ പരിശോധന കർശനമാക്കിയത്. ചേർത്തല,ആലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.