ph
കായംകുളം കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ അതിദരിദ്രർക്ക് ആവശ്യമായ റേഷൻ കാർഡ് ആധാർ കാർഡ് തൊഴിൽ കാർഡ് എന്നിവ നൽകുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ നിർവ്വഹിയ്ക്കുന്നു

കായംകുളം: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ അതി ദാരിദ്ര്യ ലിസ്റ്റിൽപ്പെട്ടവർക്ക് സേവനങ്ങൾ നൽകുന്ന അവകാശം അതിവേഗം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്‌ ഷാനി കുരുമ്പോലിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ റസീന ബദർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബീന പ്രസാദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീഹരി കൊട്ടൂരേത്ത്, എസ്.നസീം,രാധാമണി രാജൻ, ശ്രീലത ശശി, ശ്രീലത ജ്യോതി കുമാർ, അനിത വാസുദേവൻ, സെക്രട്ടറി എസ്.ഷാജഹാൻ ,സി.ഡി.എസ് ചെയർപേഴ്സൺ അജിത, അസി.സെക്രട്ടറി എസ്.രാജേഷ്,രാഹുൽ,സുബിൻ എന്നിവർ പങ്കെടുത്തു.