മാന്നാർ: ലയൺസ് ക്ലബ് ഒഫ് മാന്നാറിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, ആലപ്പുഴ ജില്ലാ അന്ധത നിവാരണ നിയന്ത്രണ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 16 ന് മാന്നാർ നായർ സമാജം അക്ഷര സ്കൂളിൽ നടക്കും. രാവിലെ 8ന് ലയൺ സണ്ണി തോമസിന്റെ സാന്നിദ്ധ്യത്തിൽ മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ക്യാമ്പ് ഉച്ചക്ക് ഒന്നിന് അവസാനിക്കും. നേത്ര പരിശോധനയ്ക്ക് 16 ന് രാവിലെ എട്ടിന് നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്ത് ഒ.പി കാർഡ് വാങ്ങണം. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. പരിശോധനയിൽ തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്നേ ദിവസം തന്നെ അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ട് പോകുന്നതും ശസ്ത്രക്രിയക്ക്ശേഷം തിരികെ എത്തിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ്‌ എസ്.സുരേഷ് ബാബു, സെക്രട്ടറി സജീവ്, എൻ.പി.കെ ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9447364896,9847747385,9744633042,9562944331.