ചാരുംമൂട്: താമരക്കുളം വേടരപ്ലാവ് ഗവ.എൽ.പി സ്കൂളിലെ വായനാ ചങ്ങാത്തം പരിപാടിയുടെ ഭാഗമായി കൈരളി ഗ്രന്ഥശാല ആൻഡ് വായനാല പുസ്തക അലമാരയും പുസ്തകങ്ങളും നൽകി. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.ബി.ഹരികുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷീബ, എസ്.എം.സി ചെയർപേഴ്സൺ അജിത, ലൈബ്രേറിയൻ ശശികല, സരസ്വതിയമ്മ, റഷീന എന്നിവർ സംസാരിച്ചു.