മാന്നാർ: കുരട്ടിശ്ശേരി 2296-ാം നമ്പർ ശിവവിലാസം എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം പ്രശാന്തി ഹെറിറ്റേജ് ഹാളിൽ നടന്നു. ഉദ്ഘാടനവും മുതിർന്ന കരയോഗാംഗങ്ങളെ ആദരിക്കലും ചികിത്സാ സഹായ വിതരണവും എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.എൻ സുകുമാര പണിക്കർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പ്രകാശ് പ്രഭ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ് വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും നടത്തി. സുരേഷ് കുമാർ, ഉഷ.കെ.നായർ, എസ്.പി.എസ്.ഉണ്ണിത്താൻ, കെ.കെ.നായർ എന്നിവർ സംസാരിച്ചു.ടി.അനിൽകുമാർ സ്വാഗതവും എസ്. പരമേശ്വരൻ നന്ദിയും പറഞ്ഞു.