ambala

അമ്പലപ്പുഴ : തിരു -കൊച്ചി നിയമസഭ അസംബ്ലിയിൽ ചെങ്കൊടി ഉയർത്തിയ പുന്നപ്ര വയലാർ സമര സേനാനിയും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗവും പുന്നപ്ര പഞ്ചായത്തംഗവുമായിരുന്ന പരേതനായ പ്രഭാകരന്റെ (അസംബ്ലി പ്രഭാകരൻ) ഭാര്യ പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് പറവൂർ കുരുമ്പേ വെളിയിൽ തങ്കമ്മ (87) നിര്യാതയായി. മക്കൾ: പ്രിയകുമാർ (ദേശാഭിമാനി മുൻ ജീവനക്കാരൻ), പ്രസന്നകുമാർ, സത്യ കീർത്തി (സി.പി. എം പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി അംഗം), ജയകുമാർ. മരുമക്കൾ: വിജയമ്മ, ഓമന, പുഷ്പലത, ഷിനി. സഞ്ചയനം ഞായർ രാവിലെ 9 ന്.