hj
ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജിനെ അർബൻ ബാങ്ക് പ്രസിഡന്റ് പി.ജ്യോതിസ് അനുമോദിക്കുന്നു

ആലപ്പുഴ: സ്ത്രീ സുരക്ഷാ പദ്ധതി പ്രകാരം കുറഞ്ഞ പലിശ നിരക്കിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് തൊഴിൽ - വിദ്യാഭ്യാസ വായ്പകൾ നൽകുവാൻ ആലപ്പി അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിൽ വിവിധ പദ്ധതികൾ ആരംഭിക്കും. ആലപ്പുഴ നഗരത്തിൽ പ്രവർത്തിക്കുന്ന സി.ഡി.എസ്, എ.ഡി.എസ് കുടുംബശ്രീ പ്രവർത്തക യോഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ചടങ്ങിൽ ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജിനെ അർബൻ ബാങ്ക് പ്രസിഡന്റ് പി.ജ്യോതിസ് മെമന്റോ നൽകി അനുമോദിച്ചു. കുടുംബശ്രീ പ്രവർത്തക യോഗത്തിൽ അർബൻ ബാങ്ക് പ്രസിഡന്റ് പി. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം.കെ.സജിത്ത് സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബീന രമേശ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ.അനിൽകുമാർ, എം.വി.ഹൽത്താഫ്, ജീവനക്കാരായ എം.സുനിൽകുമാർ, ജെ.ഭാഗ്യവതി എന്നിവർ സംസാരിച്ചു.