
ആലപ്പുഴ: കയർ ബോർഡ് കെട്ടിടത്തിന്റെ കാലപ്പഴക്കം ചെന്ന ആസ്ബസ്റ്റോസ് ഷീറ്റ് മാറുന്നതിനിടെ മേൽക്കൂരയിൽ നിന്ന് വീണ് കരാർ തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് എഞ്ചായത്ത് 18-ാം വാർഡ് കാട്ടൂർ പുന്നയ്ക്കൽ വീട്ടിൽ ഡൊമനിക് (ടോമി)-മേഴ്സി (ഷീല) ദമ്പതികളുടെ മകൻ ടോഷി ഡൊമനിക് (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം.
പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് മാറുന്നതിനിടെ ചവിട്ടിയപ്പോൾ പൊട്ടുകയും നിലത്തു വീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡി. ആശുപത്രിയി മോർച്ചറിയിൽ. സഹോദരൻ റ്റോണി ഡൊമിനിക്.