vikasana-samithi
യു.ഐ.ടി മാന്നാർ സെന്റർ വികസന സമിതി യോഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: കേരള യൂണിവേഴ്സിറ്റിയുടെ പ്രാദേശിക പഠന കേന്ദ്രമായ മാന്നാർ യു.ഐ.ടി കോളേജിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുമായി സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തു. കോളേജ് സെമിനാർ ഹാളിൽ സജി ചെറിയാൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു.മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുകുമാരി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ.എസ്.അമ്പിളി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശാന്തിനി ബാലകൃഷ്ണൻ, അജിത് പഴവൂർ, സുജിത് ശ്രീരംഗം എന്നിവർ പങ്കെടുത്തു. യു.ഐ.ടി കോളേജ് പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് സ്വാഗതവും മാനേജ്മെന്റ് ഫാക്കൽറ്റി ആർ.ജി.രമ്യ നന്ദിയും പറഞ്ഞു.