
മാന്നാർ: മാന്നാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മാന്നാർ നായർ സമാജം ഹൈസ്കൂൾ റിട്ട.ഹെഡ് മാസ്റ്ററുമായിരുന്ന മാന്നാർ കുരട്ടിശ്ശേരി ചീരംകുഴിയിൽ കെ.ശിവശങ്കരപ്പിള്ള (91) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. പാവുക്കര കരയോഗം യു.പി സ്കൂൾ മാനേജർ, സി.പി.ഐ മാന്നാർ ടൗൺ ബ്രാഞ്ച് കമ്മിറ്റിയംഗം, കിസാൻസഭ ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറി, മാന്നാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു . ഭാര്യ: വിജയകുമാരിയമ്മ. മക്കൾ: തുളസി എസ്.പിള്ള(റിട്ട അദ്ധ്യാപിക നടുവട്ടം വി.എച്ച്.എസ്.എസ് ), ലത എസ്.പിള്ള, ലേഖ എസ്.പിള്ള. മരുമക്കൾ: പരേതനായ സോമനാഥൻ പിള്ള, ശ്രീകുമാർ (മുംബയ്), കൃഷ്ണകുമാർ (ഷാർജ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്