tur
തുറവൂർ ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര - ഐ.ടി. പ്രവൃത്തി പരിചയമേള എഴുപുന്നസെൻറ്. റാഫേൽസ് ഹയർസെക്കൻഡറി സ്കൂളിൽ ദെലീമ ജോജോ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ:തുറവൂർ ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര - ഐ.ടി. പ്രവൃത്തി പരിചയമേള എഴുപുന്ന സെന്റ്.റാഫേൽസ് ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. ദെലീമ ജോജോ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എൽ.പി , യു.പി, എച്ച്.എസ്, എച്ച്.എസ്. എസ് വിഭാഗങ്ങളിലായി ഏകദേശം 3000 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. വിദ്യാർത്ഥികളുടെ ബാഹുല്യം മൂലം ഗണിതശാസ്ത്ര മേള കോടംതുരുത്ത് ഗവ.വി.വി.എച്ച്.എസ്.എസിലാണ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷയായി. തുറവൂർ എ.ഇ.ഒ ആർ.പ്രസന്നകുമാരി , എഴുപുന്ന പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.മധുക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പൽ ടി.എ. ഷൈനിമോൾ, എച്ച്.എം. ബിജുമോൻ ജോസഫ് , ഫെസ്റ്റിവൽ കമ്മറ്റി കൺവീനർ കെ.എസ്. സജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മേള ഇന്ന് സമാപിക്കും.വൈകിട്ട് 4ന് സമാപന സമ്മേളനം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് ഉദ്ഘാടനം ചെയ്യും.